ADVERTISEMENT

മുംബൈ ∙ ‘പഠാനു’ പിന്നാലെ ‘ജവാനും’ 1000 കോടി ക്ലബ്ബിൽ. ഒരു വർഷത്തിൽ തന്നെ നായകനായ 2 ചിത്രങ്ങളും 1000 കോടി കടന്നെന്ന നേട്ടം ഇനി ഷാറുഖ് ഖാനു സ്വന്തം. റിലീസിന്റെ ആദ്യദിനം തന്നെ നേട്ടം കൊയ്ത ജവാൻ 18–ാം ദിവസമാണ് അപൂർവനേട്ടത്തിലെത്തിയത്. 1050 കോടി രൂപയാണു പഠാൻ നേടിയത്. ലോകവ്യാപകമായി 10,000 സ്ക്രീനുകളിലാണു ജവാൻ പ്രദർശിപ്പിച്ചത്. തമിഴ് സംവിധായകൻ അറ്റ്‌ലിയുടെ ആദ്യ ഹിന്ദിചിത്രത്തിൽ ദക്ഷിണേന്ത്യൻ താരങ്ങളുടെ നീണ്ട നിരയുമുണ്ട്. ഷാറുഖിന്റെ തന്നെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റാണു നിർമാതാക്കൾ.

English Summary: Jawan movie in 1000 crore club; rare achievement for Shah Rukh Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com