ADVERTISEMENT

ന്യൂയോർക്ക് ∙ ഏതാനും രാജ്യങ്ങൾ അജൻഡ നിശ്ചയിച്ചശേഷം മറ്റു രാജ്യങ്ങൾ അതു പിന്തുടരുന്ന കാലം കഴിഞ്ഞെന്നു വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഐക്യരാഷ്ട്ര സംഘടന പൊതുസഭയിൽ പറഞ്ഞു. ഭീകരവാദത്തിനും തീവ്രവാദത്തിനും അക്രമത്തിനുമെതിരായ പ്രതികരിക്കുമ്പോൾ രാഷ്ട്രീയസൗകര്യം നോക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.  ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ടു കാനഡയ്ക്കു ലഭിച്ച വിവരങ്ങൾ പരിശോധിക്കാൻ ഇന്ത്യ സന്നദ്ധമാണെന്ന് ആ രാജ്യത്തെ അറിയിച്ചതായി ജയശങ്കർ  വിദേശകാര്യ കൗൺസിൽ സമ്മേളനത്തിൽ പറഞ്ഞു. കാനഡ ആരോപിക്കുന്ന കാര്യം  ഇന്ത്യയുടെ നയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary: Gone are the days of a few countries deciding everything: S Jaishankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com