കന്യാകുമാരിയിൽ കടലിൽ കാറ്റാടിപ്പാടം; ടെൻഡർ ഉടൻ
Mail This Article
ന്യൂഡൽഹി ∙ തീരക്കടലിൽ കാറ്റാടിപ്പാടം സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യത്തെ പദ്ധതി തമിഴ്നാട്ടിൽ കന്യാകുമാരി അടക്കമുള്ള മേഖലകളിൽ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ യാഥാർഥ്യമാകും. കാറ്റാടിപ്പാടം സ്ഥാപിക്കുന്നതിനുള്ള ആദ്യ ടെൻഡർ കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയം 2024 ഫെബ്രുവരി ഒന്നിനു വിളിക്കും.
1443 ചതുരശ്ര കിലോമീറ്ററിൽ 7 ബ്ലോക്കുകളായിട്ടാണ് ആദ്യഘട്ടത്തിൽ കാറ്റാടിപ്പാടം സ്ഥാപിക്കുന്നത്. കടലിലാണു കാറ്റാടികൾ സ്ഥാപിക്കുന്നത്. പിന്നീട് ഇത് 14 ബ്ലോക്കുകളാക്കും. ഇതിൽനിന്ന് 7,215 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കും.തമിഴ്നാടിനു പുറമേ ഗുജറാത്തിലും പദ്ധതി നടപ്പാക്കും. കടലിൽ തടസ്സങ്ങളില്ലാതെ ശക്തമായ കാറ്റ് ലഭിക്കുമെന്നതാണു മെച്ചം.
തീരത്തുനിന്ന് 200 നോട്ടിക്കൽ മൈൽ വരെയുള്ള കടലിൽ കാറ്റിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ദേശീയ നയത്തിനു കേന്ദ്രമന്ത്രിസഭ അനുമതി നൽകിയത് 2015ലാണ്. എന്നാൽ തുടർനടപടിയുണ്ടായില്ല.രാജ്യത്തെ 7,600 കിലോമീറ്റർ തീരക്കടൽ കാറ്റിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കാൻ അനുയോജ്യമാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്.
English Summary : Wind farm in sea at Kanyakumari