ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 3.2% ആയതായി പീരിയോഡിക് ലേബർ സർവേ റിപ്പോർട്ട്. 2022 ജൂലൈ മുതൽ ഈ വർഷം ജൂൺ വരെയുള്ള സമയത്തെ കണക്കാണിത്. 2021–22 കാലത്തെ 4.1 ശതമാനത്തിൽ നിന്നു കുറഞ്ഞതായാണ് കണക്കുകൾ. 15 വയസ്സിനു മുകളിൽ തൊഴിൽ ചെയ്യാൻ പ്രാപ്തിയുള്ളവരുടെ തൊഴിലവസരങ്ങളാണു കണക്കാക്കുന്നത്. 

2019 ൽ രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തുന്ന സമയത്തു പുറത്തായ 2017–18ലെ പീരിയോഡിക് സർവേ റിപ്പോർട്ട് പ്രകാരം 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 6% ആയിരുന്നു തൊഴിലില്ലായ്മ നിരക്ക്. 2018–’19ൽ ഇത് 5.8 ശതമാനമായും 2019–20ൽ 4.8 ശതമാനമായും കുറഞ്ഞതായാണു കണക്കുകൾ. 

ഗ്രാമപ്രദേശങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് 2017–18ലെ 5.3 ശതമാനത്തിൽനിന്ന് 2.4% ആയും  നഗരപ്രദേശങ്ങളിൽ 2017–18ൽ 7.7 ശതമാനമായിരുന്നത് 5.4% ആയും കുറഞ്ഞു. പുരുഷന്മാരിലെ തൊഴിലില്ലായ്മ 2017–18ലെ 6.1 ശതമാനത്തിൽനിന്ന് 3.3 ശതമാനമായും സ്ത്രീകളിലേത് 5.6 ശതമാനത്തിൽനിന്ന് 2.9 ശതമാനമായും കുറഞ്ഞു. 

തൊഴിൽ പങ്കാളിത്ത നിരക്ക് 57.9% ആയി ഉയർന്നു. 2017–18ൽ ഇത് 49.8% ആയിരുന്നു. ജനസംഖ്യയിൽ തൊഴിലെടുക്കുന്നവരുടെ അനുപാതം 56% ആയി ഉയർന്നു. 2019ൽ തിരഞ്ഞെടുപ്പു നടക്കുന്ന പശ്ചാത്തലത്തിൽ സർക്കാർ തൊഴിലില്ലായ്മ കൂടിയതു സംബന്ധിച്ച റിപ്പോർട്ട് പുറത്തു വിട്ടില്ലെന്ന് അക്കാലത്ത് ആരോപണമുയർന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com