ADVERTISEMENT

ന്യൂഡൽഹി ∙ ഇസ്രയേലിനെതിരെ ഹമാസ് നടത്തിയതിനു സമാനമായ ആക്രമണം ഖലിസ്ഥാൻ അനുകൂലികൾ ഇന്ത്യയ്ക്കെതിരെ നടത്തുമെന്ന് ഖലിസ്ഥാൻ ഭീകരനും യുഎസ് ആസ്ഥാനമായുള്ള സിഖ് ഫോർ ജസ്റ്റിസ് സംഘടനയുടെ തലവനുമായ ഗുർപട്‌വന്ത് സിങ് പന്നുവിന്റെ ഭീഷണി. ഇസ്രയേൽ – പലസ്തീൻ യുദ്ധത്തിൽനിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പാഠം ഉൾക്കൊള്ളണമെന്നും വിഡിയോ സന്ദേശത്തിൽ പന്നു ഭീഷണിപ്പെടുത്തി. 

പഞ്ചാബിനെ ഇന്ത്യ കയ്യടക്കിവച്ചിരിക്കുകയാണെന്നും അധിനിവേശം അവസാനിപ്പിച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും മോദിയായിരിക്കും അതിനുത്തരവാദിയെന്നും ഇയാൾ പറഞ്ഞു. ഹിതപരിശോധനയിലൂടെ പഞ്ചാബിന്റെ മോചനം സാധ്യമാക്കണമെന്നു സൂചിപ്പിച്ച് ബുള്ളറ്റ് വേണോ ബാലറ്റ് വേണോ എന്ന് ഇന്ത്യയ്ക്കു തീരുമാനിക്കാമെന്നും ഭീഷണി മുഴക്കി.

English Summary:

Will launch 'Hamas model' attack against India says Taliban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com