ADVERTISEMENT

ന്യൂഡൽഹി ∙ ആഗോള പട്ടിണി സൂചികയിൽ (ജിഎച്ച്ഐ) 125 രാജ്യങ്ങളിൽ ഇന്ത്യ 111–ാം സ്ഥാനത്ത്; പാക്കിസ്ഥാനും ബംഗ്ലദേശിനും നേപ്പാളിനും ശ്രീലങ്കയ്ക്കും പിന്നിൽ. കഴിഞ്ഞ വർഷം 121 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് 107–ാം സ്ഥാനമായിരുന്നു. പാക്കിസ്ഥാൻ (102), ബംഗ്ലദേശ് (81), നേപ്പാൾ (69), ശ്രീലങ്ക (60) എന്നിങ്ങനെയാണ് പട്ടികയിലെ സ്ഥാനം. ശിശുക്കളുടെ പോഷകാഹാരക്കുറവ് 18.7 ശതമാനത്തോടെ ഏറ്റവും കൂടുതലും ഇന്ത്യയിലാണ്. ശിശു മരണനിരക്ക് 3.1%. 15നും 24നും ഇടയിലുള്ള പെൺകുട്ടികളിൽ ശരിയായ പോഷണം ലഭിക്കാത്തവർ 58.1 ശതമാനമാണ്.

ദുഷ്ടലാക്കോടെ തയാറാക്കിയ പട്ടികയാണിതെന്നും തള്ളിക്കളയുന്നതായും കേന്ദ്ര സർക്കാർ പ്രതികരിച്ചു. കണക്കെടുപ്പിന്റെ മാനദണ്ഡത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ലോകമെങ്ങും പട്ടിണിക്കെതിരായ പോരാട്ടം നിശ്ചലാവസ്ഥയിലാണെന്നു സൂചിക സൂചിപ്പിക്കുന്നു.

English Summary:

India ranks one hundred and eleventh in global poverty index

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com