ADVERTISEMENT

ന്യൂഡൽഹി ∙ ഫൈബർനെറ്റ് അഴിമതിക്കേസിൽ ടിഡിപി അധ്യക്ഷൻ എൻ.ചന്ദ്രബാബു നായിഡുവിനെ 17 വരെ അറസ്റ്റ് ചെയ്യരുതെന്നു സുപ്രീം കോടതി നിർദേശിച്ചു. കേസ് അന്നു വീണ്ടും പരിഗണിക്കും. 

നായിഡു നൽകിയ മുൻകൂർ ജാമ്യാപേക്ഷ ആന്ധ്ര ഹൈക്കോടതി തള്ളിയിരുന്നു. 2021 ൽ റജിസ്റ്റർ ചെയ്ത കേസിൽ പിന്നീട് ഒന്നും സംഭവിച്ചിട്ടില്ലെന്നും നൈപുണ്യ വികസന പദ്ധതിയുമായി ബന്ധപ്പെട്ട കേസിനു പിന്നാലെയാണു നടപടിയെന്നും അദ്ദേഹം വാദിച്ചു. 

ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരിക്കെ ചില പ്രത്യേക കമ്പനികൾക്കു ഫൈബർനെറ്റ് കരാർ നൽകാൻ ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കിയെന്നും അഴിമതി നടത്തിയെന്നുമാണ് കേസ്. നൈപുണ്യ വികസന പദ്ധതിയിലെ 370 കോടി രൂപയുടെ കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ നേരത്തേ ആന്ധ്ര സിഐഡി വിഭാഗം അറസ്റ്റ് ചെയ്ത നായിഡു ഇപ്പോൾ ജയിലിലാണ്.

English Summary:

Fibernet Scam: Supreme Court says not to arrest Chandrababu Naidu till october 17

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com