ADVERTISEMENT

ന്യൂഡൽഹി∙ മണിപ്പുർ വിഷയത്തിൽ യൂറോപ്യൻ യൂണിയൻ പാർലമെന്റ് ഇടപെട്ടത് ഇന്ത്യയുടെ പരമാധികാരത്തിലുള്ള കൈകടത്തലാണെന്നു ലോക്സഭാ സ്പീക്കർ ഓം ബിർല. ജി20 പാർലമെന്റ് അധ്യക്ഷന്മാരുടെ സമ്മേളനത്തിന്റെ (പി 20) സമാപന ദിവസം യൂറോപ്യൻ പാർലമെന്റ് വൈസ് പ്രസിഡന്റ് നിക്കോള ബീയറുമായുള്ള ഉഭയകക്ഷി ചർച്ചയിലാണ് ഇന്ത്യ പ്രതിഷേധം വ്യക്തമാക്കിയത്. മണിപ്പുരിലെ കലാപത്തിൽ നടപടികളെടുക്കാത്തതിൽ യൂറോപ്യൻ യൂണിയൻ പ്രമേയം പാസാക്കിയിരുന്നു. ഓരോ രാജ്യത്തിനും അതിന്റേതായ പരമാധികാരമുണ്ട്. അവരുടെ ആഭ്യന്തര കാര്യങ്ങൾ മറ്റുള്ളവർ ചർച്ച ചെയ്യുന്നതിന് നീതീകരണമില്ലെന്നും ബിർല വ്യക്തമാക്കി. യൂറോപ്യൻ യൂണിയൻ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്ന് ബീയർ പ്രതികരിച്ചു. മനുഷ്യ കേന്ദ്രീകൃത വികസനത്തിന് പാർലമെന്ററി ജനാധിപത്യം ഉപയോഗപ്പെടുത്തണമെന്ന ആഹ്വാനത്തോടെയാണ് പി20 സമ്മേളനം അവസാനിച്ചത്. 

English Summary:

Manipur: Om Birla says European Union intervention is an encroachment on power

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com