ADVERTISEMENT

പട്ന ∙ രാഷ്ട്രപതിപദമൊഴിഞ്ഞാൽ ഗ്രാമത്തിലേക്കു മടങ്ങി കൃഷിയിൽ ഏർപ്പെടുമെന്നു ദ്രൗപദി മുർമു പറഞ്ഞു. കർഷകന്റെ മകളായ തനിക്ക് കൃഷിയോട് ഏറെ ഇഷ്ടമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. ബിഹാർ സർക്കാരിന്റെ കാർഷികവികസന മാർഗരേഖ പ്രകാശനം ചെയ്യുകയായിരുന്നു. ബിഹാറിൽ 3 ദിവസത്തെ സന്ദർശനത്തിനെത്തിയതാണു രാഷ്ട്രപതി. 

സംസ്ഥാന കൃഷി മന്ത്രിയുമായും കർഷക പ്രതിനിധികളുമായും രാഷ്ട്രപതി ചർച്ച നടത്തി. ബിഹാറിലെ പാടങ്ങളിലെല്ലാം 2025 ആകുമ്പോഴേക്കും ജലലഭ്യത ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു. 

രാഷ്ട്രപതിയുടെ ജന്മനാട്ടിലേക്ക് ആദ്യ ട്രെയിൻ

ന്യൂഡൽഹി ∙ ഒഡീഷയിലെ ആദിവാസിമേഖലയായ മയൂർഭഞ്ജ് ജില്ലയ്ക്ക് ട്രെയി‌നെന്ന സ്വപ്നം സഫലമായി. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ജന്മനാടായ റായ്‌രംഗ്പുറിൽ സ്റ്റോപ്പുള്ള മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. 

English Summary:

Draupadi Murmu: The President, a farmer when she reaches her village

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com