ADVERTISEMENT

ന്യൂഡൽഹി ∙ പരിസ്ഥിതിസൗഹൃദ പ്രവർത്തനങ്ങൾക്കു‌ള്ള ‘ഗ്രീൻ ക്രെഡിറ്റ്’ മരം വച്ചുപിടിപ്പിക്കുന്നതിനും ലഭിക്കും. കണ്ടൽ വച്ചുപിടിപ്പിക്കുന്നതിനു കിട്ടില്ല. ഒരു ഹെക്ടറിൽ കുറഞ്ഞത് 100 മരം നടുന്നവർക്ക് ഗ്രീൻ ക്രെഡിറ്റിന് അർഹതയുണ്ടായിരിക്കും. വ്യക്തികൾ, സ്ഥാപനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം ഇതിന്റെ ഭാഗമാകാം. ജലസംഭരണത്തിനും ക്രെഡിറ്റ് ലഭിക്കും. 

കൈമാറ്റം ചെയ്യാനാകുമെന്നതിനാൽ ഇതു വരുമാനമാർഗമാക്കാൻ കഴിയുമെന്നു കേന്ദ്ര വനം–പരിസ്‌ഥിതി മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ഗ്രീൻ ക്രെഡിറ്റ് വ്യാപാരത്തിനു ട്രേഡിങ് പ്ലാറ്റ്ഫോം സജ്ജമാക്കും. പൊതുജനങ്ങളുടെ നിർദേശം 15 ദിവസത്തിനകം sohsmd-mef@gov.in എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കാം. 

English Summary:

Green credit will got if plant tree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com