ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുൻ ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. 338 കോടി രൂപ കൈമാ‌‌റിയതായി സ്ഥാപിക്കാൻ അന്വേഷണ ഏജൻസികൾക്കു സാധിച്ചുവെന്നു വ്യക്തമാക്കിയാണു ജഡ്ജിമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ.ഭാട്ടി എന്നിവരുടെ ബെഞ്ച് ഹർജികൾ തള്ളിയത്. അതേസമയം, കേസിന്റെ വിചാരണ 6–8 മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും നടപടികൾ വേഗത്തിലല്ലെങ്കിൽ സിസോദിയയ്ക്കു 3 മാസത്തിനുള്ളിൽ വീണ്ടും ജാമ്യാപേക്ഷ നൽകാമെന്നും കോടതി പറഞ്ഞു. 

ഡൽഹി സർക്കാരിന്റെ പഴയ മദ്യനയത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിൽ ഫെബ്രുവരി 26നാണു സിബിഐ സിസോദിയയെ അറസ്റ്റ് ചെയ്തത്. മാർച്ച് 9നു ഇഡിയും അറസ്റ്റ് രേഖപ്പെടുത്തി. വിചാരണക്കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതോടെയാണു സിസോദിയ സുപ്രീം കോടതിയെ സമീപിച്ചത്. ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ തടവിൽ വയ്ക്കാൻ കഴിയില്ലെന്നു കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അന്വേഷണ ഏജൻസികൾ നൽകിയ വിശദീകരണങ്ങളിൽ പലതിലും സംശയമുണ്ടെന്നു ബെഞ്ച് ഉത്തരവിൽ പറഞ്ഞു. 

English Summary:

Supreme Court rejected Manish Sisodia's bail plea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com