ADVERTISEMENT

ഹൈദരാബാദ് ∙ ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകൾ വൈ.എസ്.ഷർമിളയുടെ വൈഎസ്ആർ തെലങ്കാന പാർട്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കും. സംസ്ഥാനത്തു മുഴുവൻ മണ്ഡലങ്ങളിലും സ്ഥാനാർഥിയെ നിർത്താനുള്ള തീരുമാനം അവർ പിൻവലിച്ചു. താനുൾപ്പെടെ മത്സരിക്കില്ലെന്നും എല്ലായിടത്തും കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നും ഷർമിള വ്യക്തമാക്കി. ബിആർഎസിനെതിരെ ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാനാണു തീരുമാനം. കോൺഗ്രസ് നേതാക്കൾ തനിക്ക് അന്യരല്ലെന്നും വൈഎസ്ആറിന്റെ മകളെന്ന പരിഗണന സോണിയ ഗാന്ധിയും രാഹുലും എപ്പോഴും നൽകിയിട്ടുണ്ടെന്നും ഷർമിള പറഞ്ഞു. 

കോൺഗ്രസുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചു 4 മാസം കാത്തിരുന്നിട്ടും തീരുമാനമില്ലാത്തതിനാൽ എല്ലാ സീറ്റിലും ഒറ്റയ്ക്കു മത്സരിക്കുമെന്നു ഷർമിള നേരത്തേ പ്രഖ്യാപിച്ചിരുന്നു. ദേശീയനേതൃത്വം താൽപര്യപ്പെട്ടെങ്കിലും കോൺഗ്രസ് സംസ്ഥാനഘടകം അനുകൂലമല്ലാത്തതിനാലാണു സഖ്യം നടക്കാതെ പോയത്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ വഴി കേന്ദ്രനേതൃത്വം വീണ്ടും ആശയവിനിമയം നടത്തിയെന്നാണ് വിവരം. 

English Summary:

Will support Congress says YS Sharmila

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com