ADVERTISEMENT

‍ന്യൂഡൽഹി ∙ 2022 ൽ ലോകത്ത് 75 ലക്ഷം പേർക്കു ക്ഷയരോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 1995 ൽ ക്ഷയരോഗ നിരീക്ഷണം ആരംഭിച്ചതിനുശേഷമുള്ള ഉയർന്ന നിരക്കാണിതെന്ന് 192 രാജ്യങ്ങളിൽ നിന്നുള്ള ഗ്ലോബൽ ടിബി റിപ്പോർട്ട് അടിസ്ഥാനമാക്കി സംഘടന വ്യക്തമാക്കുന്നു. ക്ഷയരോഗം മൂലം 2022 ൽ മരിച്ചത് 13 ലക്ഷം പേരാണ്. 2020– 22 ൽ 5 ലക്ഷം പേരെങ്കിലും രോഗംമൂലം മരിച്ചതിനു കാരണം കോവിഡാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

2020 ലും 2021 ലും ക്ഷയരോഗം ബാധിച്ചവരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തിയ ഇന്ത്യ, ഇന്തൊനീഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലെല്ലാം 2022 ൽ രോഗികൾ കൂടി. കേരളത്തിൽ ഈ വർഷം ഇതുവരെ ക്ഷയരോഗം ബാധിച്ച് രണ്ടായിരത്തോളം പേർ മരിച്ചു. 25,000 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 

English Summary:

World Health Organization informed, seventy five lakh people will be diagnosed with tuberculosis in 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com