ADVERTISEMENT

ന്യൂഡൽഹി ∙ ചിക്കുൻഗുനിയയ്ക്കെതിരെയുള്ള വാക്സീന് യുഎസ് ഉപയോഗാനുമതി നൽകി. ഫ്രഞ്ച് കമ്പനി വാൽനേവ വികസിപ്പിച്ച ‘ഇക്സ്ചിക്’ എന്ന ഒറ്റ ഡോസ് വാക്സീനാണിത്. ലോകത്താദ്യമായാണ് ചിക്കുൻഗുനിയ വാക്സീന് അംഗീകാരം കിട്ടുന്നത്. 18 വയസ്സിനു മുകളിൽ പ്രായമുള്ള, ചിക്കുൻഗുനിയ ബാധിക്കാൻ സാധ്യതയേറിയവർക്കാണ് ആദ്യഘട്ടത്തിൽ വാക്സീൻ ഉപയോഗിക്കാൻ പറ്റുക. ഇന്ത്യയിലേക്ക് ഇതെത്താൻ ഉൽപാദക കമ്പനി അപേക്ഷ നൽകുകയും ഡിജിസിഎ അംഗീകരിക്കുകയും വേണം.  

ചിക്കുൻഗുനിയയ്ക്കു കാരണമാകുന്ന വൈറസിന്റെ നിർദോഷ രൂപം ഉൾപ്പെടുത്തിയതാണു വാക്സീൻ. വാക്സീനെടുത്തവരിൽ 98% പേരും 28 ദിവസത്തിനു ശേഷം  മെച്ചപ്പെട്ട പ്രതിരോധം നേടിയെന്നാണ് മൂന്നാംഘട്ട ട്രയൽ ഫലം. തലവേദന, പനി, ഛർദി, ശരീരവേദന തുടങ്ങിയ നേരിയ പാർശ്വഫലങ്ങളുണ്ട്. പങ്കെടുത്തവരിൽ 1.6% പേർക്കു ഗുരുതര പാർശ്വഫലമുണ്ടായി. വില അറിവായിട്ടില്ല.

English Summary:

US approves vaccine against Chikungunya virus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com