ADVERTISEMENT

ന്യൂഡൽഹി ∙ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി രാഹുൽ മാങ്കൂട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടു; രാഹുലിന് 2,21,986 വോട്ട് ലഭിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച അബിൻ വർക്കി 1,68,588 വോട്ടും അരിത ബാബു 31,930 വോട്ടും നേടി. ഇരുവരും വൈസ് പ്രസിഡന്റുമാരാകും.  മത്സരിച്ച 3 പേരുമായി യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം വരുംദിവസങ്ങളിൽ അഭിമുഖം നടത്തിയ ശേഷമാകും പദവികൾ ഒൗദ്യോഗികമായി കൈമാറുക. 

വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ചു വിഷ്ണു സുനിൽ (ഒബിസി), ടി.അനുതാജ് (ന്യൂനപക്ഷം), വൈശാഖ് എസ്.ദർശൻ (പട്ടികവിഭാഗം), ഒ.ജെ.ജനീഷ് (ജനറൽ), വി.കെ.ഷിബിന (വനിത) എന്നിവരും വൈസ് പ്രസിഡന്റുമാരാകും. 48 ജനറൽ സെക്രട്ടറിമാരെയും തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റുമാർ: ആലപ്പുഴ – പി.പ്രവീൺ, ഇടുക്കി – ഫ്രാൻസിസ് ദേവസ്യ അറക്കപ്പറമ്പിൽ, കണ്ണൂർ – വിജിൽ മോഹനൻ, കാസർകോട് – കെ.ആർ.കാർത്തികേയൻ പെരിയ, കൊല്ലം – എ.ആർ.റിയാസ് മുഹമ്മദ്, കോട്ടയം – ഗൗരി ശങ്കർ, കോഴിക്കോട് – ആർ.ഷഹിൻ, മലപ്പുറം – ഹാരിസ് മുദൂർ, പാലക്കാട് – എസ്.ജയഘോഷ്, പത്തനംതിട്ട – വിജയ് ഇന്ദുചൂഡൻ, തൃശൂർ – ഹരീഷ് മോഹനൻ, തിരുവനന്തപുരം – നേമം ഷജീർ, വയനാട ്– അമൽ ജോയ്. എറണാകുളം ജില്ലാ പ്രസിഡന്റിന്റെ ഫലം പ്രഖ്യാപിച്ചിട്ടില്ല.

English Summary:

Rahul Mamkoottathil Elected as New Youth Congress President

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com