ADVERTISEMENT

2012 ജൂൺ 2ന് വായിച്ച ഒരു ഇംഗ്ലിഷ് ലേഖനത്തിൽ, 2 വർഷം മുൻപ് ബുധിനി മരിച്ചുപോയതായി (അവസാന നിമിഷംവരെ നീതി കിട്ടാതെ മരിച്ചുപോയതായി) രേഖപ്പെടുത്തിയിരുന്നു. റാഞ്ചിയിലുള്ള സുഹൃത്തിൽ നിന്നാണ് വിവരം അറിഞ്ഞതെന്നും ലേഖിക പറഞ്ഞിരുന്നു. ബുധിനിയുടെ ജീവിതത്തെ അവലംബിച്ച് ഒരു നോവൽ എഴുതുന്നതിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി 2019 ൽ ഞാൻ ജാർഖണ്ഡിൽ പോയി. 

ബുധിനി മരിച്ചു പോയി എന്ന അറിവിന്റെ അടിസ്ഥാനത്തിലാണ് നോവൽ എഴുതിത്തുടങ്ങിയിരുന്നത്. ‘ആഹ്ളാദത്തിന്റെ നടുക്കം’ എന്ന ഒരനുഭവം എനിക്കുണ്ടായത് ആ ജാർഖണ്ഡ് യാത്രയിലാണ്. ധൻബാദിലെത്തിയപ്പോൾ ഞാൻ മൈത്തോണിലുള്ള, ദാമോദർവാലി കോർപറേഷൻ പിആർഒ ആയ ഇരിങ്ങാലക്കുട സ്വദേശി വിജയനെ വിളിച്ചു. 

ബുധിനിയുമായി ബന്ധപ്പെട്ട ആരെങ്കിലുമുണ്ടെങ്കിൽ അവരിൽ നിന്ന് ബുധിനിയുടെ ഗ്രാമത്തെയും ബാല്യത്തെയും നെഹ്റുവിനെ മാലയിട്ട സാഹചര്യത്തെയുംപറ്റി ചോദിച്ചറിയാൻ സഹായിക്കണമെന്ന് ഞാൻ വിജയനോടു പറഞ്ഞു. 

‘ടീച്ചർക്ക് ഇതൊക്കെ ബുധിനിയോട് നേരിട്ട് ചോദിയ്ക്കാമല്ലോ’ എന്നായിരുന്നു വിജയന്റെ പ്രതികരണം. ബുധിനി ജീവിച്ചിരിക്കുന്നുവെന്നു കേട്ട് വിശ്വസിക്കാനാവാതെ ഞാൻ നിശ്ശബ്ദയായി.

‘രാഷ്ട്രനിർമാണത്തിനിടയിൽ പൊട്ടിപ്പോയ ഒരു മൺകട്ടയല്ല ബുധിനി’ എന്ന് ബുധിനിയെ ഞാൻ അടയാളപ്പെടുത്തിയിട്ടുണ്ട്. കാരണം, ആധുനിക ഇന്ത്യയുടെ വികസനചരിത്രത്തിലെ മുഴുവൻ ഇരകളുടെയും പ്രതീകമാണവർ. അതിമനോഹരമായ ഒരു സാന്താൾ സായാഹ്നത്തിലാണു ഞാനവരെ കണ്ടത്. 

വാതിൽ തുറന്ന്, അലകളും ഞൊറികളുമായി ഒഴുകിവരികയാണൊരു നദി എന്നാണ് ആ കാഴ്ച എന്റെ കണ്ണിൽ പതിഞ്ഞത്. രാജ്യം അവരോട് എങ്ങനെ കടപ്പെട്ടിരിക്കുന്നുവെന്ന് എന്റെ നോവൽ ‘ബുധിനി’യിൽ ഞാൻ അടയാളപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.  

ഇന്ത്യയുടെ സാമ്പത്തിക സാമൂഹിക സാംസ്കാരിക ചരിത്രവുമായി ആഴത്തിൽ ബന്ധപ്പെടുത്തേണ്ട ഒരു സ്ത്രീ! നമ്മൾ അവരെയും അവർ പ്രതിനിധാനം ചെയ്യുന്ന ആദിവാസി, ദലിത്, ദരിദ്ര, ഭൂരഹിത ഭൂരിപക്ഷത്തെയും എന്നും അവഗണിച്ചിട്ടേയുള്ളൂ. വന്ദനം, ബുധിനി മാ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com