ADVERTISEMENT

ന്യൂഡൽഹി ∙ യൂത്ത് കോൺഗ്രസ് കേരള ഘടകം അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിലിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു നേടിയ രാഹുൽ, അബിൻ വർക്കി, അരിത ബാബു എന്നിവരുമായി അഭിമുഖം നടത്തി ദേശീയ നേതൃത്വം നടപടികൾ പൂർത്തിയാക്കിയതിനു പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം. 

യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി.ശ്രീനിവാസ്, ജോയിന്റ് സെക്രട്ടറി കൃഷ്ണ അല്ലവരു, കേരളത്തിന്റെ ചുമതലയുള്ള പുഷ്പലത എന്നിവരാണ് അഭിമുഖം നടത്തിയത്. രാഹുൽ ഗാന്ധി അടുത്തമാസം കേരളത്തിലെത്തിയ ശേഷമാകും പുതിയ സംസ്ഥാന കമ്മിറ്റിയുടെ ആദ്യ യോഗം.

ഇതിനിടെ, യൂത്ത് കോൺഗ്രസിനു പുതിയ നേതൃത്വം വരുന്നതിലെ അസ്വസ്ഥതയാണ് അനാവശ്യ വിവാദങ്ങളിലൂടെ ബിജെപിയും സിപിഎമ്മും പ്രകടിപ്പിക്കുന്നതെന്നു രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. വ്യാജ കാർഡ് ഉണ്ടാക്കിയെന്നു പറയുന്ന ആപ്പിനെക്കുറിച്ച് അറിയില്ലെന്നും രാഹുൽ പ്രതികരിച്ചു.

പരാതിയുള്ളവർ അന്വേഷിക്കട്ടെ: കെ.സി. വേണുഗോപാൽ

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് സുതാര്യമാണെന്നും പരാതിയുണ്ടെങ്കിൽ അന്വേഷിക്കട്ടെയെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ടുയർന്ന പരാതികൾ പരിശോധിക്കാനും സംവിധാനമുണ്ട്. കേരളത്തിലെ മുഖ്യമന്ത്രിയും സിപിഎം, ബിജെപി നേതാക്കളും യൂത്ത് കോൺഗ്രസിന്റെ സംഘടനാകാര്യത്തിൽ ആശങ്ക പങ്കുവയ്ക്കുകയും തിരഞ്ഞെടുപ്പിനു പ്രചാരം നൽകുകയും ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.

സുരേന്ദ്രനെതിരെ നിയമനടപടി: മുഹമ്മദ് നാലപ്പാട്

ബെംഗളൂരു ∙ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിക്കുന്നതിൽ പങ്കാളിയാണെന്ന ആരോപണത്തിൽ കെ.സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യൂത്ത് കോൺഗ്രസ് കർണാടക പ്രസിഡന്റ് മുഹമ്മദ് നാലപ്പാട് പറഞ്ഞു. വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് എതിരെ കർശന നടപടി സ്വീകരിക്കും. 

English Summary:

Rahul Mamkootathil has been appointed as the President of Youth Congress in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com