ADVERTISEMENT

റായ്ബറേലി ∙ ‘ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’ സമ്പ്രദായം ദേശീയ താൽപര്യത്തിന് യോജിച്ചതാണെന്നും ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാർട്ടിക്ക് പ്രയോജനം ചെയ്യുന്നതല്ലെന്നും മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദ് പറഞ്ഞു. ഒറ്റത്തിരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ സാധ്യതയെപ്പറ്റി പഠിക്കാൻ നിയോഗിച്ചിട്ടുള്ള എട്ടംഗ സമിതിയുടെ അധ്യക്ഷൻ കൂടിയാണ് റാം നാഥ് കോവിന്ദ്. 

തിരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തുന്നതു വഴി ലാഭിക്കുന്ന പണം വികസനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ എല്ലാ രാഷ്ട്രീയപാർട്ടികളും ഈ നീക്കത്തിൽ സഹകരിക്കണം – മുൻ രാഷ്ട്രപതി പറഞ്ഞു.

English Summary:

All political parties should cooperate in single polls: Ram Nath Kovind

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com