ADVERTISEMENT

ശ്രീനഗർ ∙ ജമ്മുവിലെ രജൗറിയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികനു കൂടി വീരമൃത്യു. 2 ഭീകരരെ സൈന്യം വധിച്ചു.ഇതിലൊരാൾ ലഷ്കർ ഇ തയ്ബയുടെ ഉന്നത കമാൻഡറായ ഖാരിയാണ്. പാക്കിസ്ഥാൻകാരനായ ഇയാൾ ബോംബ് നിർമാണത്തിലും ദീർഘദൂര റേഞ്ചുള്ള സ്നൈപ്പർ റൈഫിളുകളുടെ ഉപയോഗത്തിലും വിദഗ്ധനാണ്. രജൗറിയിലെ ഡൻഗ്രി ഗ്രാമത്തിലും കൻഡി വനത്തിലും നടന്ന ആക്രമണങ്ങളുടെ സൂത്രധാരൻ ഖാരിയാണെന്നാണു കരുതപ്പെടുന്നത്. മേഖലയിൽ വീണ്ടും ഭീകരവാദം വളർത്തുക എന്ന ലക്ഷ്യത്തോടെ എത്തിയതാണ് ഇയാൾ. രണ്ടാമത്തെ ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല.

രജൗറിയിലെ ധർമശാലിലുള്ള ബാജി മാൽ കാട്ടിലായിരുന്നു പോരാട്ടം. ബുധനാഴ്ച തുടങ്ങിയ ആക്രമണത്തിൽ ഇതുവരെ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം 5 ആയി, ക്യാപ്റ്റൻ എം.വി.പ്രഞ്ജാൽ, ക്യാപ്റ്റൻ ശുഭം ഗുപ്ത, ഹവിൽദാർ അബ്ദുൽ മജീദ്, ലാൻസ് നായിക് സഞ്ജയ് ബിഷ്ട്, പാരാട്രൂപ്പർ സച്ചിൻ ലൗർ എന്നിവരാണവർ. ആക്രമണത്തിൽ ഒരു മേജർ അടക്കം 2 പേർക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. ഇവർ ഉധംപുരിലെ സൈനിക ആശുപത്രിയിലാണ്.

English Summary:

One more soldier martyred and two terrorists were killed in Rajouri in Jammu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com