ADVERTISEMENT

പുണെ ∙ പിറന്നാൾ ആഘോഷിക്കാൻ ദുബായിൽ കൊണ്ടുപോകാത്തതിൽ കുപിതയായ ഭാര്യയുടെ ഇടിയേറ്റ് ഭർത്താവ് മരിച്ചു. പുണെയിലെ വൻവാടിയിൽ വെള്ളിയാഴ്ചയാണ് സംഭവം. റിയൽ എസ്റ്റേറ്റ് ഡവലപ്പറായ നിഖിൽ ഖന്നയാണ് (38) മരിച്ചത്. ഭാര്യ രേണുകയെ (36) പൊലീസ് കൊലപാതകത്തിന് അറസ്റ്റ് ചെയ്തു. 

സെപ്റ്റംബർ 18ന് ആയിരുന്നു രേണുകയുടെ പിറന്നാൾ. അന്നു ദുബായിൽ പോകണമെന്ന് യുവതി ആഗ്രഹിച്ചങ്കിലും ഭർത്താവ് സമ്മതിച്ചില്ല. ഈ മാസം 5നു വിവാഹവാർഷിക ദിവസം പ്രതീക്ഷിച്ച സമ്മാനവും ലഭിച്ചില്ല. അതിനിടെ ബന്ധുവിന്റെ പിറന്നാളിന് യുവതിക്ക് ന്യൂഡൽഹിക്കു പോകേണ്ടി വന്നപ്പോൾ ഭർത്താവ് സഹകരിക്കാത്തതും അലോസരത്തിന് ഇടയാക്കി. 

വെള്ളിയാഴ്ച ഇതെച്ചൊല്ലിയുണ്ടായ വഴക്കിനിടെയാണു രേണുക നിഖിലിന്റെ മുഖത്തിടിച്ചത്. ഇടിയു‌ടെ ആഘാതത്തിൽ മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടായതിനെ തുടർന്ന് നിഖിൽ ബോധരഹിതനായി. അയൽവാസികൾ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. 

English Summary:

Man dies after wife punches him on face for not taking her to Dubai to celebrate birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com