ADVERTISEMENT

ബെംഗളൂരു ∙ അനധികൃത സ്വത്തുസമ്പാദന, ഹവാല പണമിടപാടു കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം നേരിടുന്ന കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് വിദേശയാത്ര നടത്താൻ ഡൽഹി പ്രത്യേക കോടതി അനുമതി നൽകി. 29 മുതൽ ഡിസംബർ 3 വരെ ദുബായ് സന്ദർശിക്കാനാണ് അനുമതി ദുബായിൽ നടക്കുന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ ശിവകുമാർ പങ്കെടുക്കും.

ഡൽഹി സഫ്ദർജങ് റോഡിലെ ഫ്ലാറ്റിൽ നിന്ന് 6.68 കോടി രൂപയുടെ കള്ളപ്പണം ആദായനികുതി വകുപ്പു പിടികൂടിയെന്ന കേസിൽ 2019 സെപ്റ്റംബറിൽ ഇ.ഡി ശിവകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ 2019 ഒക്ടോബർ 23ന് ജാമ്യം നൽകുമ്പോൾ കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന് ഉപാധി വച്ചിരുന്നു.

English Summary:

Karnataka: Court allows Shivakumar to travel abroad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com