ADVERTISEMENT

ന്യൂഡൽഹി ∙ എക്സിറ്റ് പോളുകൾ ഛത്തീസ്ഗഡിലും തെലങ്കാനയിലും കോൺഗ്രസിന്റെയും രാജസ്ഥാനിൽ ബിജെപിയുടെയും മുന്നേറ്റം പ്രവചിക്കുന്നു. മധ്യപ്രദേശിൽ 4 വീതം എക്സിറ്റ് പോളുകൾ ബിജെപിക്കും കോൺഗ്രസിനും മുൻതൂക്കം കൽപിക്കുന്നു. രാജസ്ഥാനും ഛത്തീസ്ഗഡും കോൺഗ്രസും മധ്യപ്രദേശ് ബിജെപിയുമാണു ഭരിക്കുന്നത്. തെലങ്കാനയിൽ ബിആർഎസും മിസോറമിൽ മിസോ നാഷനൽ ഫ്രണ്ടുമാണ് അധികാരത്തിൽ. ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പിനു ശേഷമുള്ള കോൺഗ്രസിന്റെ നീക്കങ്ങൾക്കു മേൽനോട്ടം വഹിക്കാൻ നിരീക്ഷകരായി രമേശ് ചെന്നിത്തലയും അജയ് മാക്കനും ഇന്നു റായ്പുരിലെത്തും.

തെലങ്കാനയിൽ ത്രിശങ്കുസഭയാണെങ്കിൽ കോൺഗ്രസ് എംഎൽഎമാരെ ബെംഗളൂരുവിലെ റിസോർട്ടിലേക്കു മാറ്റാനുള്ള ഒരുക്കങ്ങൾക്കായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഹൈദരാബാദിലെത്തി. കെ.മുരളീധരൻ, കർണാടക മന്ത്രി കെ.ജെ.ജോർജ് എന്നിവരെയും ഇവിടെ നിരീക്ഷകരായി നിയോഗിച്ചു. ബിആർഎസിനു പിന്തുണ തേടി മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു ചില കോൺഗ്രസ് സ്ഥാനാർഥികളെ സമീപിച്ചതായി ശിവകുമാർ ആരോപിച്ചു.

English Summary:

Five states assembly election 2023 result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com