ADVERTISEMENT

ഛത്തീസ്ഗഡിൽ ആദിവാസി വോട്ടുകളിൽ വന്ന ചോർച്ചയാണ് കോൺഗ്രസിനു തിരിച്ചടിയായത്. ആകെ 90 സീറ്റുകളിൽ 29 ആദിവാസി സംവരണ മണ്ഡ‍ലങ്ങളാണുള്ളത്. ഇതിൽ 27 സീറ്റും കൈവശമുണ്ടായിരുന്ന കോൺഗ്രസിന് ഈ തിരഞ്ഞെടുപ്പിൽ കിട്ടിയത് 11 സീറ്റ് മാത്രം. ബാക്കിയുള്ളതിൽ 17 എസ്ടി സീറ്റുകളും ബിജെപിക്കൊപ്പമായി. ഒരെണ്ണം ഗോഡ്വാന ഗണതന്ത്ര് പാർട്ടിക്കൊപ്പവും.

ബസ്തർ മേഖലയിലെ 12 മണ്ഡലങ്ങളിൽ മുഴുവൻ കൈവശമുണ്ടായിരുന്ന കോൺ‌ഗ്രസിന് ഇക്കുറി കിട്ടിയത് 4 സീറ്റ്. ബാക്കി 8 എണ്ണവും ബിജെപി പിടിച്ചെടുത്തു. ഇതിൽ ജഗദൽപുർ മാത്രമാണ് ജനറൽ മണ്ഡലം. അതു ബിജെപിക്കു ലഭിച്ചു. ബസ്തറിലെ 11 സംവരണ മണ്ഡ‍ലങ്ങളിൽ ഏഴെണ്ണവും ബിജെപി പിടിച്ചെടുത്തു.

ബസ്തറിനു പുറത്ത് 18 സംവരണ സീറ്റുകളിൽ 10 എണ്ണം ബിജെപിക്കൊപ്പമാണ്. അതേസമയം, ബസ്തറിനു പുറത്തെ 6 സിറ്റിങ് എസ്ടി സീറ്റുകളിൽ അഞ്ചെണ്ണം കോൺഗ്രസ് നിലനിർത്തി.

English Summary:

Chhattisgarh: Seat loss to Congress in tribal constituencies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com