ADVERTISEMENT

ന്യൂഡൽഹി ∙ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്നു ലോക്സഭയിൽ വച്ചേക്കും. അംഗങ്ങളെല്ലാം സഭയിൽ ഹാജരാകണമെന്നു ബിജെപിയും കോൺഗ്രസും വിപ്പ് നൽകിയിട്ടുണ്ട്. മഹുവയെ പുറത്താക്കുന്ന നടപടിയെ എതിർക്കുമെന്ന് ‘ഇന്ത്യ’ മുന്നണി പ്രഖ്യാപിച്ചിട്ടുണ്ട്. 

ശീതകാലസമ്മേളനത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ച തന്നെ ഇത് പട്ടികയിലുണ്ടായിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല. ബിജെപി അംഗം വിനോദ് സോങ്കർ അധ്യക്ഷനായ എത്തിക്സ് കമ്മിറ്റി മഹുവയ്ക്കെതിരെ നടപടി വേണമെന്നാണു നിർദേശിച്ചതെന്നാണു പുറത്തുവന്ന വിവരം. ചോദ്യം ഉന്നയിക്കാൻ മഹുവ പണം കൈപ്പറ്റിയെന്നാണ് ആരോപണം. ലോക്സഭാ സ്പീക്കറാണ് ഇക്കാര്യത്തിൽ നടപടി എടുക്കേണ്ടത്.

ബിഎസ്പി അംഗം ഡാനിഷ് അലിയെ അധിക്ഷേപിച്ചതിൽ ബിജെപി അംഗം രമേഷ് ബിദൂഡി ഖേദം പ്രകടിപ്പിച്ചു. ഇന്നലെ പാർലമെന്റിന്റെ അവകാശലംഘന സമിതിക്കു മുൻപിൽ മൊഴി നൽകാനെത്തിയപ്പോഴാണു ബിദൂഡി ഖേദം പ്രകടിപ്പിച്ചത്. ഡാനിഷ് അലിയും യോഗത്തിൽ സന്നിഹിതനായിരുന്നു.

English Summary:

Ethics committee report against Mahua Moitra may come in loksabha today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com