ADVERTISEMENT

ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ മുഖ്യാതിഥിയാകും.

യുഎസ് പ്രസിഡന്റ് ജോ ബൈഡനെയാണ് മുഖ്യാതിഥിയായി ആദ്യം ഇന്ത്യ ക്ഷണിച്ചത്. ജനുവരിയിൽ ഇന്ത്യയിലെത്താനാവില്ലെന്ന് ബൈഡൻ അറിയിച്ചതിനാലാണു മക്രോയെ ക്ഷണിച്ചത്.

ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയായിരുന്നു കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി.

ജൂലൈയിൽ ഫ്രഞ്ച് ദേശീയദിനാഘോഷത്തിൽ അതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു. 

റിപ്പബ്ലിക് ദിനത്തിന്റെ തലേദിവസമായ ജനുവരി 25ന് ക്വാഡ് ഉച്ചകോടി സംഘടിപ്പിക്കുന്നതിന്റെ സാധ്യത ഇന്ത്യ ആരാഞ്ഞിരുന്നെങ്കിലും യുഎസ് പ്രസിഡന്റ് എത്താത്ത സാഹചര്യത്തിൽ വേണ്ടെന്നുവച്ചു. ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണു ക്വാഡിലെ അംഗങ്ങൾ.

റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയാകുന്ന ആറാമത്തെ ഫ്രഞ്ച് നേതാവാണു മക്രോ. ജാക് ഷിറാക് 1976 ലും 1998 ലും എത്തി. വാലേരി ജീസ്കാർഡെസ്റ്റാൻ, നിക്കോള സർക്കോസി, ഫ്രാൻസ്വ ഒലോൻദ് എന്നിവർ 1980, 2008, 2016 വർഷങ്ങളിൽ പങ്കെടുത്തു.

English Summary:

French President Macron to be Republic Day chief guest, announces MEA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com