ADVERTISEMENT

അഹമ്മദാബാദ് ∙ ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ1 ജനുവരി 6നു ലക്ഷ്യസ്ഥാനത്തെത്തുമെന്ന് ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ (ഇസ്റോ) ചെയർമാൻ എസ്.സോമനാഥ് അറിയിച്ചു. ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് ബിന്ദു(എൽ1)വിൽ ജനുവരി 6ന് ‘ആദിത്യ’ എത്തുമെന്നാണു പ്രതീക്ഷ. 5 വർഷത്തോളം സൂര്യ പഠനവുമായി ആദിത്യ തുടരും– സോമനാഥ് പറഞ്ഞു. സെപ്റ്റംബർ 2നാണ് ശ്രീഹരിക്കോട്ടയിൽനിന്ന് ആദിത്യ എൽ1 വിക്ഷേപിച്ചത്.

English Summary:

Solar mission Aditya L1 will reach destination on January 6: ISRO chairman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com