ADVERTISEMENT

ന്യൂഡൽഹി ∙ മുംബൈ ഭീകരാക്രമണക്കേസിന്റെ സൂത്രധാരൻ ഹാഫിസ് സയീദിനെ കൈമാറാൻ ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടതായി അവിടുത്തെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ ഔദ്യോഗിക ആവശ്യം പാക്കിസ്ഥാൻ വിദേശകാര്യ വകുപ്പിനു ലഭിച്ചതായാണ് റിപ്പോർട്ട്. ഇന്ത്യയിൽ ഹാഫിസിനെ വിചാരണ ചെയ്യാനാണിത്. 

പാർലമെന്റ് പാസാക്കിയ പുതിയ ക്രിമിനൽ നിയമങ്ങളനുസരിച്ച് ഇന്ത്യയ്ക്കു പുറത്തുള്ളയാളെയും അയാളുടെ അസാന്നിധ്യത്തിൽ വിചാരണ ചെയ്ത് ശിക്ഷ വിധിക്കാം. ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടോയെന്നു പ്രതികരിക്കാൻ വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ തയാറായില്ല. പാക്കിസ്ഥാനും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

English Summary:

India asked for extradition of Hafiz Saeed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com