ADVERTISEMENT

ചെന്നൈ ∙ രണ്ട് വ്യവസായ സ്ഥാപനങ്ങളിലുണ്ടായ അപകടങ്ങളിൽ ഒരാൾ മരിച്ചു. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. തൊണ്ടയാർപെട്ടിലെ ഇന്ത്യൻ ഓയിൽ കോർപറേഷൻ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയിൽ ചെന്നൈ സ്വദേശിയായ കരാർ തൊഴിലാളിയാണ് മരിച്ചത്.

പ്ലാന്റിലെ എഥനോൾ ടാങ്കിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഉണ്ടായ അപകടത്തിൽ 3 പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രണ്ട് ബോയ്‌ലറുകൾ പൊട്ടിത്തെറിക്കുകയും തീ പടരുകയും ചെയ്തതായി അധിക‍ൃതർ പറഞ്ഞു. അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എന്നൂരിലെ രാസവള നിർമാണ കമ്പനിയായ കൊറമാണ്ഡൽ ഇന്റർനാഷനൽ ലിമിറ്റഡിൽ അമോണിയ വാതകം ചോർന്നതിനെ തുടർന്ന് നൂറുകണക്കിന് പ്രദേശവാസികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഒട്ടേറെപ്പേരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

English Summary:

One dead, one injured in blast at Indian Oil Corporation’s terminal in Chennai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com