ADVERTISEMENT

ന്യൂഡൽഹി ∙ മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദിയായ ഭീകരൻ ഹാഫിസ് സയീദിനെ വിട്ടുകിട്ടാൻ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇയാളെ ഇന്ത്യയിൽ വിചാരണ ചെയ്യേണ്ടതുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ ദിവസമാണു പാക്കിസ്ഥാനു കൈമാറിയതെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. 

ഇസ്‌ലാമാബാദിലെ ഇന്ത്യൻ കോൺസുലേറ്റാണ് വിവരങ്ങൾ കൈമാറിയത്. രാജ്യാന്തര ഭീകരനായി യുഎൻ പ്രഖ്യാപിച്ച ശേഷം ഹാഫിസ് സയീദിനെ പാക്കിസ്ഥാൻ ഏതാനും വർഷം മുൻപു തടവിലാക്കിയിരുന്നു. മുംബൈ ഭീകരാക്രമണത്തിനു പുറമേ കശ്മീരിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും വിധ്വംസക പ്രവർത്തനങ്ങൾക്ക് ഇയാളുടെ പേരിൽ കേസുകളുണ്ട്. 

English Summary:

India seeks extradition of Mumbai terrorist attack mastermind Hafiz Saeed from Pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com