ADVERTISEMENT

ന്യൂഡൽഹി ∙ വിവാഹമോചനം, ഗാർഹികപീഡനം അടക്കമുള്ള സാഹചര്യങ്ങളുണ്ടായാൽ കേന്ദ്രസർക്കാരിലെ വനിതാ ജീവനക്കാർക്ക്, അവരുടെ മരണശേഷമുള്ള കുടുംബപെൻഷൻ ഭർത്താവിനു പകരം മക്കൾക്ക് നൽകാൻ തീരുമാനിക്കാം. ഇതിനായി കേന്ദ്ര സിവിൽ സർവീസ് പെൻഷൻ ചട്ടങ്ങൾ കേന്ദ്രം ഭേദഗതി ചെയ്തു.

ഇതുവരെയുള്ള ചട്ടമനുസരിച്ച് ജീവനക്കാരുടെ മരണശേഷം ജീവിതപങ്കാളിക്കാണു കുടുംബപെൻഷൻ ലഭിക്കുക. ജീവിതപങ്കാളിക്ക് അർഹത നഷ്ടപ്പെടുമ്പോൾ മാത്രമേ മക്കൾക്കോ മറ്റ് കുടുംബാംഗങ്ങൾക്കോ ലഭിക്കൂ. 

എന്നാൽ വിവാഹമോചന നടപടികൾ നടക്കുകയോ, ഭർത്താവിനെതിരെ ഗാർഹികപീഡനത്തിന് കേസ് നൽകുകയോ ചെയ്തിട്ടുണ്ടെങ്കിൽ, തന്റെ മരണശേഷം കുടുംബപെൻഷൻ മക്കൾക്കു നൽകാൻ വനിതാ ജീവനക്കാർക്ക് തീരുമാനിക്കാം. 

വിവാഹമോചനം, ഗാർഹികപീഡനക്കേസ് എന്നിവ കോടതിയുടെയോ നിയമപാലന ഏജൻസികളുടെയോ പരിഗണനയിൽ ഇരിക്കുമ്പോൾ മരണം സംഭവിച്ചാൽ തന്റെ കുടുംബപെൻഷൻ മക്കൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനമേധാവിക്ക് അപേക്ഷ നൽകണം. 

English Summary:

Family pension can be given to children of women employees of central government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com