ADVERTISEMENT

മുംബൈ ∙ മുകേഷ് അംബാനിയെ കടത്തിവെട്ടി ഗൗതം അദാനി ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും ധനികനായ വ്യക്തിയായി. ഹിൻഡൻബർഗ് റിപ്പോർട്ടിലെ ആരോപണങ്ങൾ പ്രത്യേക സംഘം അന്വേഷിക്കേണ്ടതില്ലെന്ന സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ അദാനി ഓഹരികളുടെ വില കുതിച്ചതാണ് ഗൗതം അദാനിയെ കോടീശ്വര പട്ടികയിൽ ഒന്നാമതെത്തിച്ചത്. 

ലോകറാങ്കിങ്ങിലും അടുത്തടുത്ത്

നിലവിൽ ബ്ലൂംബർഗിന്റെ ആഗോള സമ്പന്നരുടെ സൂചികയിൽ 12–ാം സ്ഥാനത്താണ് ഗൗതം അദാനി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി 13–ാം സ്ഥാനത്ത്.

2021 ലും മുകേഷ് അംബാനിയെ പിന്തള്ളി, ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും സമ്പന്നനായിരുന്നു. സൗദി അരാംകോയുമായുള്ള ഇടപാടിൽനിന്ന് റിലയൻസ് പിന്മാറിയതോടെ റിലയൻസ് ഓഹരികളുടെ വില ഇടിഞ്ഞതായിരുന്നു കാരണം.

അദാനി: 9760 കോടി ഡോളർ* (8.1 ലക്ഷം കോടി രൂപ) (ആസ്തിമൂല്യം)

അംബാനി: 9700 കോടി ഡോളർ (8 ലക്ഷം കോടി രൂപ)

English Summary:

Gautam Adani overtakes Mukesh Ambani to become India's richest man again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com