ADVERTISEMENT

ന്യൂഡൽഹി ∙ ഏതു സാഹചര്യവും നേരിടാൻ എപ്പോഴും തയാറെന്നു വീണ്ടും തെളിയിച്ച് വ്യോമസേനയുടെ കാർഗിൽ പരിശീലനക്കളരി. സമുദ്രനിരപ്പിൽനിന്ന് 10,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കാർഗിൽ എയർസ്ട്രിപ്പിലേക്ക് ഗരുഡ് കമാൻഡോകളുമായി രാത്രി വന്നിറങ്ങിയത് സി130ജെ സൂപ്പർ ഹെർക്കുലീസ്.

കാർഗിൽ എയർസ്ട്രിപ് (വിമാനത്തിൽ നിന്നുള്ള ദൃശ്യം)
കാർഗിൽ എയർസ്ട്രിപ് (വിമാനത്തിൽ നിന്നുള്ള ദൃശ്യം)

വ്യോമസേനാ വിമാനങ്ങൾക്കു കാർഗിൽ എയർസ്ട്രിപ് അപരിചിതമല്ലെങ്കിലും ഇതാദ്യമാണ് ട്രാൻസ്പോർട്ട് വിമാനമായ സി130ജെ ഇവിടെ രാത്രി ലാൻഡിങ് നടത്തുന്നത്. പാക്കിസ്ഥാനുമായുള്ള നിയന്ത്രണരേഖയ്ക്കു സമീപമുള്ള തന്ത്രപ്രധാന മേഖലയിലെ കരുത്ത് അടിവരയിട്ടാണു സൂപ്പർ ഹെർക്കുലിസ് മികവു തെളിയിച്ചത്.

English Summary:

Night landing of C130J Super Hercules at Kargil airstrip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com