ADVERTISEMENT

ന്യൂഡൽഹി ∙ ‘ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’ ആശയത്തോടു കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി സിപിഎമ്മിന്റെ മറുപടി. രാജ്യത്തെ പൊതുതെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താനുള്ള നീക്കത്തിൽ മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി പൊതുജനാഭിപ്രായം തേടിയിരുന്നു.

ഈ രീതിയിൽ തിരഞ്ഞെടുപ്പു നടത്തുന്നതു ഭരണഘടനാ വിരുദ്ധമാണെന്നും ‍സിപിഎം മറുപടി നൽകി. ഒന്നിച്ചു തിരഞ്ഞെടുപ്പു നടത്താമെന്നതു സാങ്കേതിക വാദമാണ്; പ്രയോഗികമല്ല. ഭരണഘടനയിൽ നിർദേശിച്ചിരിക്കുന്ന ജനാധിപത്യ മൂലങ്ങൾക്കും പാർലമെന്ററി ജനാധിപത്യ സംവിധാനത്തിനും എതിരാണ് ഇതെന്നും സിപിഎം ചൂണ്ടിക്കാട്ടി.

English Summary:

CPM disagrees with single election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com