ഐഎഎൻഎസ് വാർത്താ ഏജൻസി സ്വന്തമാക്കി അദാനി ഗ്രൂപ്പ്
Mail This Article
×
ന്യൂഡൽഹി ∙ വാർത്താ ഏജൻസി ഐഎഎൻഎസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഭൂരിപക്ഷം ഓഹരികളും സ്വന്തമാക്കി അദാനി ഗ്രൂപ്പ് നിയന്ത്രണം ഏറ്റെടുത്തു. കഴിഞ്ഞ മാസം 5 കോടി രൂപയ്ക്ക് 50.50% ഐഎഎൻഎസ് ഓഹരികൾ അദാനി ഗ്രൂപ്പിന്റെ എഎംജി മീഡിയ നെറ്റ്‍വർക് ലിമിറ്റഡ് (എഎംഎൻഎൽ) വാങ്ങിയിരുന്നു. കഴിഞ്ഞദിവസം 25.5% കൂടി വാങ്ങി ആകെ ഓഹരി പങ്കാളിത്തം 76 ശതമാനമായി ഉയർത്തി. കഴിഞ്ഞ വർഷം മാർച്ചിൽ ക്വിന്റിലിയൻ ബിസിനസ് മീഡിയ വാങ്ങി മാധ്യമരംഗത്തേക്കു കടന്ന അദാനി ഗ്രൂപ്പ് ഡിസംബറിൽ എൻഡിടിവിയുടെ 65% ഓഹരികളും സ്വന്തമാക്കിയിരുന്നു,
English Summary:
Adani Group acquires IANS news agency
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.