ADVERTISEMENT

ന്യൂഡൽഹി ∙ ആന്ധ്രപ്രദേശിൽ മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകൾ വൈ.എസ്.ശർമിളയെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായി നിയമിച്ചു. സഹോദരനും ആന്ധ്ര മുഖ്യമന്ത്രിയുമായ ജഗൻമോഹൻ റെഡ്ഡിക്കും അദ്ദേഹത്തിന്റെ വൈഎസ്ആർ കോൺഗ്രസിനും വെല്ലുവിളി ഉയർത്തുന്നതാണ് ഇത്.  ജി.ആർ.രാജുവിനു പകരമാണു നിയമനം. രാജുവിനെ പ്രവർത്തക സമിതിയിൽ പ്രത്യേക ക്ഷണിതാവാക്കി. പാർട്ടിയെ സംസ്ഥാനത്തു പഴയ കീർത്തിയിലേക്കു നയിക്കാൻ പ്രതിബദ്ധതയോടെ പ്രവർത്തിക്കുമെന്നു ശർമിള പറഞ്ഞു.12 ദിവസം മുൻപാണു ശർമിള പാർട്ടിയിൽ ചേർന്നത്. 

English Summary:

YS Sharmila Andhrapradesh Congress President

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com