ADVERTISEMENT

ന്യൂഡൽഹി ∙ ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വിരുദ്ധമാണെന്നും അതിനെ ശക്തമായി എതിർക്കുമെന്നും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി. ആശയം നടപ്പാക്കാൻ മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ അധ്യക്ഷതയിൽ രൂപീകരിച്ച സമിതി പിരിച്ചുവിടണമെന്നും സമിതി സെക്രട്ടറി നിതേൻ ചന്ദ്രയ്ക്ക് അയച്ച കത്തിൽ ഖർഗെ ആവശ്യപ്പെട്ടു.

സമിതിയിൽ പ്രതിപക്ഷ കക്ഷികൾക്കു മതിയായ പ്രാതിനിധ്യമില്ലെന്നു ഖർഗെ ചൂണ്ടിക്കാട്ടി. ഭരണഘടനയെയും ജനാധിപത്യത്തെയും തകിടംമറിക്കാൻ മുൻ രാഷ്ട്രപതിയുടെ ഓഫിസിനെ കേന്ദ്ര സർക്കാർ ദുരുപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കാൻ മുൻകൂട്ടി തീരുമാനമെടുത്ത ശേഷം പേരിനു ചർച്ച നടത്തിയെന്നു വരുത്താനാണു സമിതി രൂപീകരിച്ചത് – ഖർഗെ ആരോപിച്ചു.

English Summary:

Indian national congress said that one nation, one election is against constitution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com