ADVERTISEMENT

മുംബൈ / ബെംഗളൂരു ∙ അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ നടന്ന ഇന്നലെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ തിരഞ്ഞെടുത്തവർ നിരവധി. ഇന്നലെ പ്രസവ ശസ്ത്രക്രിയ നടത്തണമെന്ന് രാജ്യത്തെ വിവിധ ആശുപത്രികളിൽ നിരവധി പേരാണ് ആവശ്യപ്പെട്ടത്. ഇങ്ങനെ മുഹൂർത്തം നോക്കി ശസ്ത്രക്രിയ നടത്തി പുറത്തെടുത്ത കുഞ്ഞുങ്ങളിൽ ഏറെപ്പേർക്കും ലഭിച്ചത് രാമൻ, സീത തുടങ്ങിയ പേരുകളാണ്. 

ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലാ ആശുപത്രിയിൽ ഫർസാന എന്ന യുവതി ജന്മം നൽകിയ കുഞ്ഞിന് മുത്തശ്ശി ഹസ്ന ബാനു നൽകിയത് റാം റഹിം എന്ന പേരാണ്. കർണാടകയിലെ വിജയപുരയിൽ ജെഎസ്എസ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ അൻപതിലേറെ പേരാണ് പ്രസവം ജനുവരി 22ന് വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ പരിശോധനകൾക്കു ശേഷം 20 പേർക്കു മാത്രമാണ് അനുമതി നൽകിയതെന്ന് അധികൃതർ പറഞ്ഞു. മധ്യപ്രദേശിലെ 3 ജില്ലകളിലെ വിവിധ ആശുപത്രികളിൽ 47 പേരാണ് പ്രസവം ഇന്നലത്തേക്കു മാറ്റിയത്. 

English Summary:

Many children born on monday were named raman and sita

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com