ADVERTISEMENT

ന്യൂഡൽഹി ∙ അയോധ്യയിലെ ചടങ്ങിൽനിന്നു വിട്ടുനിന്ന വിവിധ പ്രതിപക്ഷ നേതാക്കൾ ഇന്നലത്തെ ദിവസം ചെലവിട്ടത് ഇങ്ങനെ:

∙ രാഹുൽ ഗാന്ധി (കോൺഗ്രസ്): അസമിലെ സാമൂഹിക പരിഷ്കർത്താവും വൈഷ്ണവ നേതാവുമായിരുന്ന ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമായ നഗാവിലെ ബട്ടദ്രവ സത്രം സന്ദർശിക്കാനുള്ള ശ്രമം അധികൃതർ തടഞ്ഞു. ക്രമസമാധാനപ്രശ്നങ്ങൾക്കുള്ള സാധ്യതയാണു പറഞ്ഞത്. ഒറ്റയ്ക്കു പോകാമെന്നു പറഞ്ഞിട്ടും സമ്മതിച്ചില്ല.

∙ മമത ബാനർജി (തൃണമൂൽ): വിവിധ മതപുരോഹിതരെ അണിനിരത്തി കൊൽക്കത്തയിൽ സർവമത റാലി നയിച്ചു. ഹാജ്റ പാർക്കിൽനിന്നാരംഭിച്ച റാലി കാളിഘാട്ട് ക്ഷേത്രം, ഗുരുദ്വാര, ദേവാലയം, മസ്ജിദ് എന്നിവിടങ്ങൾ സന്ദർശിച്ചു. 

∙ അരവിന്ദ് കേജ്‌രിവാൾ (എഎപി): ഡൽഹിയിൽ ശോഭായാത്രയും അന്നദാനവും സംഘടിപ്പിച്ചു.

∙ അഖിലേഷ് യാദവ് (എസ്പി): പാർട്ടി നേതാവായിരുന്ന ജനേശ്വർ മിശ്രയ്ക്കായുള്ള അനുസ്മരണച്ചടങ്ങിൽ പങ്കെടുത്തു. യഥാർഥ ശ്രീരാമ ഭക്തർ എല്ലാ ആചാരങ്ങളെയും ബഹുമാനിക്കുന്നവരാണെന്നും പറഞ്ഞു.

∙ ഉദ്ധവ് താക്കറെ (ശിവസേന): മഹാരാഷ്ട്ര നാസിക്കിലെ കാലാരാം ക്ഷേത്രത്തിൽ ആരതി നടത്തി.

English Summary:

Rahul Gandhi blocked in Assam; Mamata Banerjee conducts all religion rally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com