ADVERTISEMENT

കൊൽക്കത്ത ∙ തീവ്ര മെയ്തെയ് സംഘടനയായ ആരംഭായ് തെംഗോൽ വിളിച്ചുചേർത്ത യോഗത്തിൽ മുഖ്യമന്ത്രി ബിരേൻ സിങ് അടക്കം 40 എംഎൽഎമാർ പങ്കെടുത്തതോടെ മണിപ്പുരിൽ വീണ്ടും സംഘർഷം ഉരുണ്ടുകൂടുന്നു. മണിപ്പുർ കലാപത്തിൽ കുക്കി ഗോത്രവിഭാഗക്കാരെ കൊന്നൊടുക്കുന്നതിൽ മുൻനിരയിൽ നിന്നുവെന്ന ആക്ഷേപം നേരിടുന്ന വിവാദ സംഘടനയാണ് ആരംഭായ് തെംഗോൽ. എംഎൽഎമാർ ആരംഭായ് തെംഗോലിനു മുൻപിൽ പ്രതിജ്ഞയെടുത്തതായും ജനാധിപത്യം അപകടത്തിലാണെന്നും കുക്കി സംഘടനകൾ ആരോപിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേകം സംഘം ഇംഫാലിൽ ക്യാംപ് ചെയ്യുമ്പോഴാണ് ആരംഭായ് തെംഗോൽ യോഗം വിളിച്ചുചേർത്തത്. പൊലീസ് വാഹനത്തിലാണ് സംഘടനയുടെ നേതാവ് കൊറൗംഗംബ ഖുമാൻ യോഗസ്ഥലത്ത് എത്തിയത്.  കുക്കി ഗോത്രവിഭാഗക്കാരെ വംശീയ ഉൻമൂലനം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമാണ് യോഗമെന്ന് ഇൻഡിജനസ് ട്രൈബൽ ലീഡേഴ്സ് ഫോറം ആരോപിച്ചു. കേന്ദ്ര സർക്കാരിന്റെ മധ്യസ്ഥനായ എ.കെ.മിശ്രയുടെ നേതൃത്വത്തിലുള്ള സംഘം ആരംഭായ് തെംഗോലുമായി ചർച്ച നടത്തിയതായി കുക്കി സംഘടനകൾ ആരോപിച്ചു. 

English Summary:

Manipur Chief Minister Biren Singh attends radical Meitei organization meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com