ADVERTISEMENT

ന്യൂഡൽഹി∙ ശ്രീരാമന്റെ ഭരണം ഇന്ത്യൻ ഭരണഘടനാ ശിൽപികൾക്കു പ്രചോദനത്തിന്റെ ഉറവിടമായിരുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മൻ കീ ബാത്ത്’ പ്രഭാഷണത്തിൽ പറഞ്ഞു. ഇതുകൊണ്ടാണ് ദേവനിൽ നിന്നു ദേശം വരെയും രാമനിൽ നിന്നു രാഷ്ട്രം വരെയുമെത്താൻ പ്രയത്നിക്കണമെന്ന് അയോധ്യയിലെ പ്രാണപ്രതിഷ്ഠാദിനത്തിൽ താൻ പറഞ്ഞതെന്ന് മോദി പറഞ്ഞു.

ഭരണഘടനയുടെ യഥാർഥ പകർപ്പിൽ പൗരന്മാരുടെ മൗലികാവകാശങ്ങൾ വിവരിച്ചിരിക്കുന്ന മൂന്നാം ഭാഗത്തിന്റെ തുടക്കത്തിൽ ശ്രീരാമൻ, സീത, ലക്ഷ്മണൻ എന്നിവരുടെ ചിത്രങ്ങൾക്ക് ഇടം നൽകിയത് ശ്രദ്ധേയമാണ്. അയോധ്യയിലെ പ്രാണപ്രതിഷ്ഠ രാജ്യത്തെ കോടിക്കണക്കിന് ആളുകളെ ഒരു ചരടിൽ കോർത്തുവെന്നും അദ്ദേഹം പറഞ്ഞു.

പത്മ പുരസ്കാരങ്ങൾക്കുള്ള വിശ്വാസ്യതയും ബഹുമാനവും ഓരോ വർഷവും വർധിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോഴിത് ജനകീയ പത്മപുരസ്കാരമായി മാറി. ജനങ്ങൾക്കും വ്യക്തികളെ നാമനിർദേശം ചെയ്യാം. 

അധികമാരും കേട്ടിട്ടില്ലാത്ത ഒട്ടേറെ ആളുകൾക്ക് ഇത്തവണയും പുരസ്കാരങ്ങൾ നൽകി. ഈ വ്യക്തികളുടെ ജീവിതയാത്രയെക്കുറിച്ച് അറിയാൻ രാജ്യത്തുടനീളം ആകാംക്ഷയുണ്ടെന്നും മോദി പറഞ്ഞു.

650ലധികം ഇനം നെൽവിത്തുകളുടെ സംരക്ഷകനും ഇത്തവണ പത്മശ്രീ നേടുകയും ചെയ്ത കാസർകോട് സ്വദേശി സത്യനാരായണ ബെളേരിയെക്കുറിച്ചും മോദി പ്രസംഗത്തിൽ പരാമർശിച്ചു.

English Summary:

Rule of Lord Ram was source of inspiration for our Constitution makers: PM Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com