ADVERTISEMENT

ന്യൂഡൽഹി ∙ 15 സംസ്ഥാനങ്ങളിൽ ഒഴിവു വരുന്ന 56 രാജ്യസഭാ സീറ്റുകളിലേക്ക് 27നു തിരഞ്ഞെടുപ്പു നടക്കും. ഇതിൽ 50 പേർ ഏപ്രിൽ രണ്ടിനും 6 പേർ ഏപ്രിൽ മൂന്നിനുമാണു വിരമിക്കുന്നത്. 

ആന്ധ്രപ്രദേശ് (3), ബിഹാർ (6), ഛത്തീസ്ഗഡ് (1), ഗുജറാത്ത് (4), ഹരിയാന (1), ഹിമാചൽപ്രദേശ് (1), കർണാടക (4), മധ്യപ്രദേശ് (5), മഹാരാഷ്ട്ര (6), തെലങ്കാന (3), യുപി (10), ഉത്തരാഖണ്ഡ് (1), ബംഗാൾ (5), ഒഡീഷ (3), രാജസ്ഥാൻ (3) എന്നിവിടങ്ങളിലാണ് ഒഴിവുകൾ വരുന്നത്. 

27നു തന്നെ ഫലം പ്രഖ്യാപിക്കും. 93 അംഗങ്ങളുള്ള ബിജെപിക്ക് അംഗബലം 100 കടത്താനുള്ള അവസരമാണിത്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിഹാറിലും അധികാരമുള്ളത് ബിജെപിക്കു ഗുണം ചെയ്യും. 30 അംഗങ്ങളുള്ള കോൺഗ്രസിന് തെലങ്കാനയും ഹിമാചലും പ്രതീക്ഷയാണെങ്കിലും മറ്റിടങ്ങളിൽ നഷ്ടമുണ്ടാകും.

English Summary:

Election in 56 Rajya Sabha seats on February 27

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com