ADVERTISEMENT

ന്യൂഡൽഹി ∙ മഹാത്മാഗാന്ധിയുടെ സ്മരണയ്ക്കു മുന്നിൽ രാജ്യത്തിന്റെ ശ്രദ്ധാഞ്ജലി. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ 76–ാം വാർഷികത്തിൽ രാജ്ഘട്ടിൽ രാഷ്ട്രപതി ദ്രൗപദി മു‍ർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി. സർവമത പ്രാർഥനയും നടന്നു. മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെയെ പ്രകീർത്തിക്കുന്നവരെ, ഇന്ത്യ എന്ന ആശയം നിർവചിക്കാൻ അനുവദിക്കരുതെന്ന് കോൺഗ്രസ് ആഹ്വാനം ചെയ്തു.

ബാപ്പുവിന്റെ പുണ്യപാദങ്ങളിൽ നമസ്കരിക്കുന്നുവെന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ‘രാജ്യത്തിനു വേണ്ടി ജീവൻ ബലി നൽകിയ എല്ലാവർക്കും ആദരമർപ്പിക്കുന്നു. അവരുടെ ജീവത്യാഗം ജനങ്ങളെ സേവിക്കാനും നമ്മുടെ രാജ്യത്തിനായുള്ള അവരുടെ കാഴ്ചപ്പാട് നിറവേറ്റാനും ഞങ്ങളെ പ്രചോദിപ്പിക്കുന്നു’ : പ്രധാനമന്ത്രി സമൂഹമാധ്യമമായ ‘എക്സി’ൽ കുറിച്ചു. ‘രക്തസാക്ഷിത്വ ദിനത്തിൽ, നമ്മുടെ രാജ്യത്തിന്റെ ധാർമിക ദിശാസൂചകമായ ബാപ്പുവിനു ഞങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കുന്നു.അദ്ദേഹത്തിന്റെ ആദർശങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ പോരാടുമെന്നു നമ്മൾ പ്രതിജ്ഞയെടുക്കണം’ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എക്സിൽ കുറിച്ചു. 

English Summary:

Country has renewed Mahatma Gandhi's memory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com