ADVERTISEMENT

ന്യൂഡൽഹി ∙ ചണ്ഡിഗഡ് മേയർ തിര‍ഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച് ആംആദ്മി പാർട്ടി കൗൺസിലർ നൽകിയ ഹർജിയിൽ ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. അടിയന്തര ഹർജി പരിഗണിച്ച പഞ്ചാബ്–ഹരിയാന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചണ്ഡിഗഡ് ഭരണകൂടം, കോർപറേഷൻ, പ്രിസൈഡിങ് ഓഫിസർ അനിൽ മസ്സി, മേയർ മനോജ് സോങ്കർ എന്നിവർക്കു നോട്ടിസ് അയച്ചു. വിഷയം ഫെബ്രുവരി 26നു വീണ്ടും പരിഗണിക്കും. സുപ്രീം കോടതിയെ സമീപിക്കുമെന്നു ഹർജിക്കാരനും എഎപി കൗൺസിലറുമായ കുൽദീപ് കുമാർ പറഞ്ഞു.

English Summary:

Chandigarh Mayor Election: Punjab and Haryana High Court did not grant stay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com