ADVERTISEMENT

ന്യൂഡൽഹി ∙ ഭാര്യ കൽപനയെ മുഖ്യമന്ത്രിയാക്കാനായിരുന്നു ഹേമന്ത് സോറനു താൽപര്യമെങ്കിലും അവകാശവാദവുമായി ഇളയ സഹോദരൻ ബസന്ത് സോറൻ, അന്തരിച്ച മൂത്ത സഹോദരന്റെ ഭാര്യ സീത സോറൻ എന്നിവർ ഇന്നലെ രംഗത്തുവന്നതോടെ കുടുങ്ങി.

ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) സ്ഥാപകനും ഹേമന്ത് സോറന്റെ പിതാവുമായ ഷിബു സോറൻ ബസന്തിനെ പിന്തുണച്ചു. എംഎൽഎ പോലുമല്ലാത്ത ഭാര്യയെ മുഖ്യമന്ത്രിയാക്കുന്നതിൽ പാർട്ടിക്കുള്ളിലും അമർഷമുയർന്നു. ബസന്തിനെയോ സീതയെയോ മുഖ്യമന്ത്രിയാക്കാൻ വിമുഖതയുണ്ടായിരുന്ന സോറൻ, ഒടുവിൽ ചംപയ് സോറനെ തിരഞ്ഞെടുത്തു. 2005 മുതൽ എംഎൽഎയാണ് ചംപയ്. 

47 ഭരണമുന്നണി എംഎൽഎമാരുടെ ഒപ്പുകൾ കഴിഞ്ഞദിവസം സോറൻ വാങ്ങിയിരുന്നു. ചംപയ് സോറന്റെ പേര് അതിലെഴുതിച്ചേർത്ത് ഇന്നലെ രാത്രി ഗവർണർക്കു കൈമാറി. ഉൾപ്പോര് രൂക്ഷമായ ജെഎംഎമ്മിനെ പിളർത്തി സർക്കാരിനെ വീഴ്ത്താൻ ബിജെപി വരുംദിവസങ്ങളിൽ അണിയറനീക്കം നടത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. 

English Summary:

Conflict in the family; Finally Champai Soren chosen as Jharkhand chief minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com