ADVERTISEMENT

ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചൈനീസ് സേനയ്ക്കെതിരെ നാട്ടുകാരായ ആട്ടിടയന്മാർ പ്രതിഷേധവുമായി രംഗത്തെത്തി. ‘ഇത് ഇന്ത്യയുടെ സ്ഥലമാണ്’ എന്നു പറഞ്ഞ് സൈനികരുമായി ഇവർ തർക്കിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. സൈനികർക്കെതിരെ കല്ലെടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

പാംഗോങ് തടാകത്തിന്റെ വടക്കുള്ള അതിർത്തി മേഖലയിലാണു സംഭവം. 2020 ൽ ഇന്ത്യൻ ഭാഗത്തേക്കു ചൈനീസ് സേന അതിക്രമിച്ചു കയറിയതു മുതൽ ഈ പ്രദേശത്ത് ആടുകളെ മേയ്ക്കുന്നതിനു വിലക്കുണ്ട്. ഇതു വകവയ്ക്കാതെ എത്തിയവരണ് ഇവർ. 

മാതൃഭൂമി സംരക്ഷിക്കാൻ ആട്ടിടയന്മാർ രംഗത്തിറങ്ങുന്ന കാഴ്ച ആവേശകരമാണെന്നും ഇന്ത്യൻ സേന പകർന്ന ധൈര്യമാണ് അതിനു വഴിയൊരുക്കിയതെന്നും അതിർത്തി പ്രദേശമായ ചുഷൂൽ കൗൺസിലർ കൊഞ്ചൊക് സ്റ്റാൻസിൻ പറഞ്ഞു.

English Summary:

Shepherds protest against China in Ladakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com