ADVERTISEMENT

ന്യൂഡൽഹി / കൊച്ചി ∙ യുവശക്തിയുടെ കരുത്തിൽ കുതിക്കുന്ന സ്റ്റാർട്ടപ് മേഖലയ്ക്കു കേന്ദ്ര ബജറ്റ് കരുതൽ നൽകുന്നു. പുത്തൻ സാങ്കേതികവിദ്യാ ഗവേഷണത്തിനും യൂത്ത് സ്റ്റാർട്ടപ്പുകൾക്കും ഉപകാരപ്പെടുന്നവിധം ഒരു ലക്ഷം കോടി രൂപയുടെ സഞ്ചിതനിധി (കോർപസ് ഫണ്ട്) പ്രഖ്യാപിച്ചതാണു പ്രധാന നേട്ടം. 50 വർഷം വരെ പലിശരഹിത വായ്പ അനുവദിക്കാനാണ് ഈ ഫണ്ട് ഉപയോഗിക്കുക. കേന്ദ്രം ഒരു സർക്കാർ ധനകാര്യസ്ഥാപനത്തിനു പലിശരഹിത വായ്പ നൽകും. ഈ സ്ഥാപനമായിരിക്കും സ്വകാര്യമേഖലയ്ക്കു വായ്പ നൽകുന്നത്. 

ദീർഘകാലത്തേക്കു സാമ്പത്തിക പിന്തുണ ലഭിക്കുന്നതു സ്റ്റാർട്ടപ്പുകൾക്കു വലിയ നേട്ടമാകും. സ്വകാര്യ മേഖലയിൽ കൂടുതൽ ഗവേഷണങ്ങൾക്കും പുതിയ മേഖലകളിൽ കുതിപ്പു സൃഷ്ടിക്കാനും ദീർഘകാല വായ്പാ പദ്ധതി സഹായിക്കുമെന്നാണു പ്രതീക്ഷ. ആഴത്തിലുള്ള ഗവേഷണം ആവശ്യമായ ഡീപ് ടെക് സ്റ്റാർട്ടപ്പുകൾക്കായി പുതിയ പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചെങ്കിലും വിശദാംശങ്ങൾ നൽകിയിട്ടില്ല. സ്റ്റാർട്ടപ്പുകൾക്കുള്ള നികുതി ഇളവു കാലാവധി അടുത്ത വർഷം മാർച്ച് 31 വരെ ദീർഘിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 2017 ലെ കേന്ദ്ര ബജറ്റിലാണു സ്റ്റാർട്ടപ്പുകൾക്കായി നികുതി ഇളവ് പ്രഖ്യാപിച്ചത്. വ്യവസ്ഥകൾക്കു വിധേയമായി 100%  വരെ നികുതി ഇളവാണു നൽകുക.

English Summary:

One lakh crore for startup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com