ADVERTISEMENT

മുംബൈ ∙ ആർബിഐ മുൻ ഗവർണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജൻ കോൺഗ്രസ്–ശിവസേന (ഉദ്ധവ്)–എൻസിപി (ശരദ് പവാർ) മുന്നണിയായ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിന്റെ രാജ്യസഭാ സ്ഥാനാർഥിയായേക്കും. ഇതിനു മുന്നോടിയായാണു കഴിഞ്ഞ ദിവസം ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ വസതിയിൽ അദ്ദേഹം എത്തിയതെന്നാണു സൂചന. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ കടുത്ത വിമർശകനായ അദ്ദേഹത്തെ രാജ്യസഭയിൽ എത്തിക്കുന്നതിൽ ഉദ്ധവ് വിഭാഗത്തിനും കോൺഗ്രസിനും താൽപര്യമുണ്ട്. മഹാരാഷ്ട്രയിലെ 6 രാജ്യസഭാ സീറ്റുകളിലേക്കു തിരഞ്ഞെടുപ്പ് ഈ മാസം 27നാണ്. എംവിഎയ്ക്ക് ജയസാധ്യതയുള്ള ഒരു സീറ്റിൽ രാജനെ പൊതുസ്ഥാനാർഥിയായി നിയോഗിച്ചേക്കുമെന്നാണ് അഭ്യൂഹം. 

English Summary:

Raghuram Rajan may contest for Rajya Sabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com