ADVERTISEMENT

ന്യൂഡൽഹി∙ പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് രാജിവച്ചു. ഗവർണറെന്ന നിലയിൽ വഹിച്ച ചണ്ഡിഗഡ് അഡ്മിനിസ്ട്രേറ്റർ പദവിയും ഒഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാൽ സ്ഥാനമൊഴിയുകയാണെന്നു രാഷ്ട്രപതി ദ്രൗപദി മുർമുവിന് അയച്ച കത്തിൽ അദ്ദേഹം അറിയിച്ചു. 

രാജിയുടെ യഥാർഥ കാരണം മുഖ്യമന്ത്രി ഭഗവന്ത് മാനുമായുള്ള തർക്കങ്ങളാണെന്നാണു സൂചന. താൻ അയയ്ക്കുന്ന കത്തുകൾക്കു മറുപടി നൽകാൻ പോലും മാൻ തയാറാകാത്തതിൽ പുരോഹിത് അസ്വസ്ഥനായിരുന്നു. മറുപടി നൽകിയില്ലെങ്കിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ശുപാർശ ചെയ്യാൻ മടിക്കില്ലെന്നറിയിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ അദ്ദേഹം മുഖ്യമന്ത്രിക്കു കത്തയച്ചിരുന്നു. 

പഞ്ചാബ് ഗവർണറായി 2021 ഓഗസ്റ്റ് 31ന് ആണു നിയമിതനായത്. കോൺഗ്രസിലും പിന്നീട് ബിജെപിയിലും പ്രവർത്തിച്ച പുരോഹിത് അസം, തമിഴ്നാട്, മേഘാലയ എന്നിവിടങ്ങളിലും ഗവർണർ പദവി വഹിച്ചിട്ടുണ്ട്. 

English Summary:

Punjab Governor Banwarilal Purohit resigns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com