ADVERTISEMENT

‌‌മുംബൈ ∙ മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രികളിലേക്ക് വ്യാജ ആന്റിബയോട്ടിക്കുകൾ വിതരണം ചെയ്തുവന്ന വൻ റാക്കറ്റ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) വലയിലായി. നാഗ്പുരിലെ ഇന്ദിരാഗാന്ധി സർക്കാർ മെഡിക്കൽ കോളജിലെ റെയ്ഡിൽ സിപ്രോഫ്ലോക്സാസിൻ എന്ന ആന്റിബയോട്ടിക്കിന്റെ 21,600 വ്യാജ ഗുളികകൾ പിടിച്ചെടുത്തു. ലാബ് പരിശോധനയിൽ ഗുളികയിൽ മരുന്നിന്റെ കണിക പോലുമില്ലെന്ന് വ്യക്തമായി. മരുന്ന് ‘നിർമിച്ച’ ഗുജറാത്തിലെ റിഫൈൻഡ് ഫാർമ എന്ന കമ്പനി തന്നെ നിലവിൽ ഇല്ലെന്നും അധികൃതർ അറിയിച്ചു. ഇതേ വ്യാജൻ മറ്റ് ഒട്ടേറെ ആശുപത്രികളിലും വിതരണം ചെയ്തിട്ടുണ്ട്.

കേസിലെ മുഖ്യപ്രതിയായ താനെ സ്വദേശി വിജയ് ശൈലേന്ദ്ര ചൗധരി മറ്റൊരു വ്യാജ മരുന്നു കേസിൽ ജയിലിലാണ്. ലാത്തൂർ സ്വദേശി ഹേമന്ത് ധോണ്ടിബ മുലെ, ഭിവണ്ടി നിവാസി മിഹിർ ത്രിവേദി എന്നിവർക്കെതിരെയും കേസെടുത്തു. ചൗധരി കൊടുക്കുന്ന വ്യാജമരുന്ന് കരാറുകാരെ സ്വാധീനിച്ച് ആശുപത്രികളിൽ എത്തിച്ചിരുന്നത് ത്രിവേദിയാണ്.

English Summary:

Case against three person for supply of Fake antibiotics in Maharashtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com