ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ദേശീയപാതകളിലെ ടോൾ ബൂത്തുകൾ ഒഴിവാക്കി, പകരം വാഹനങ്ങളിൽനിന്ന് യാന്ത്രികമായി ടോൾ പിരിക്കുന്ന സംവിധാനം രാജ്യത്തു നടപ്പാക്കുമെന്നു കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ അറിയിച്ചു. ഉപഗ്രഹ ശൃംഖലയുമായി ബന്ധിപ്പിച്ചാണു ടോൾ പിരിക്കുക. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ടോൾ ഈടാക്കും. ടോൾ ബൂത്തുകളിൽ വാഹനങ്ങൾ നിർത്തുന്നതു വഴിയുള്ള സമയ, ഇന്ധന നഷ്ടം ഇതോടെ ഒഴിവാകും. ദേശീയപാതയിൽ വാഹനം സഞ്ചരിക്കുന്ന ഭാഗത്തിനു മാത്രമുള്ള ടോൾ ആയിരിക്കും പിരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary:

Don't wait at the toll booth; Money directly via satellite

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com